റീജിയണൽ ഓഫീസ് പ്രിന്റിംഗ് പാനലിൽ പത്ത് പതിനഞ്ച് പ്രിന്റർമാർ അന്ന് നിലവിലുണ്ട് , എല്ലാ വിധ പോളിസികളും അന്ന് പ്രത്യേകം പ്രിന്റ് ചെയ്യിക്കുകയാണ്. പേപ്പറിന്റെ GSM(Grams per sq metre) അളക്കുവാനുള്ള മെഷീൻ ഒക്കെ വച്ചാണ് കളി. പ്രിന്റർമാർക്കുള്ള വർക്ക് ഓർഡർ അടിച്ച് ഓഫീസ് നോട്ട് പ്രിപ്പയർ ചെയ്ത് കമ്മറ്റി മെമ്പേഴ്സിന്റെ ഒപ്പ് സംഘടിപ്പിക്കണം. ശശി ചേട്ടൻ ഒരാഴ്ച കൊണ്ട് അത്യാവശ്യം ജോലിയൊക്കെ പറഞ്ഞു തന്നു , പ്രിന്റർമാരെയൊക്കെ പരിചയപ്പെടുത്തി.
കമ്പനി വക സ്റ്റേഷനറി സെൽ പ്രവർത്തിച്ചിരുന്നത് ജോസ് ട്രസ്റ്റ് ബിൽഡിംഗിലായിരുന്നു. അതേ കെട്ടിടത്തിൽ തന്നെയായിരുന്നു ഡിവിഷൻ 3 പ്രവർത്തിച്ചിരുന്നത്. പാക്കിംഗ് & ഫോർവേർഡിംഗ് ജോലികൾ ചെയ്തിരുന്നത് ക്യാന്റീൻ ബോയിയായിരുന്ന രാജീവ് ആയിരുന്നു. റീജിയണൽ ഓഫീസ് ഡ്രൈവറായിരുന്ന പ്രഭു ചേട്ടന്റെ ബന്ധുവായ രാജീവ് കാന്റീൻ ബോയിയായി വരുന്നത് എങ്ങനെങ്കിലും കമ്പനിയിൽ ജോലിയിൽ കയറിപ്പറ്റാമെന്നുള്ള പ്രതീക്ഷയിലാണെന്നാണ് ഞാൻ മനസിലാക്കിയത്. പട്ടാളത്തിൽ നിന്നും വിരമിച്ചു കമ്പനിയിൽ ചേർന്ന വാസുദേവനായിരുന്നു എനിക്കു സഹായിയായി സ്റ്റേഷനറി സെല്ലിൽ ഉണ്ടായിരുന്നത്. രാജീവ് കഠിനാദ്ധ്വാനിയായ ജോലിക്കാരനായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള ബ്രാഞ്ചോഫീസുകളിലേക്കും, ഡിവിഷനുകളിലേക്കും പോളിസികളും, പ്രൊപോസൽ ഫോമുകളുമെല്ലാം പ്രസ്തുത ഓഫീസുകളിൽ നിന്നും വരുന്ന ഇൻഡന്റുകളുടെ അടിസ്ഥാനത്തിൽ അയച്ചു കൊടുത്തിരുന്നത് രാജീവ് ഒറ്റക്കായിരുന്നു എന്നു വേണമെങ്കിൽ പറയാം. ശനിയും ഞായറും രാത്രിയും പകലുമെന്നില്ലാതെ പാക്കിംഗ് ജോലികൾ ചെയ്ത് വീട്ട് ചിലവുകൾക്കുള്ള തുക സമ്പാതിക്കുകയും ചെയ്തിരുന്നു. (രാജീവിന്റെത് ഒരു കൂട്ടുകുടുംബമാണ്, അംഗബലം കൊണ്ട് ശക്തമായിരുന്നെങ്കിലും വരുമാനം അതിനൊപ്പമുണ്ടായിരുന്നില്ല)
പൊതുവെ മടിയന്മാരായ ഞാനും വാസുവണ്ണനുമൊക്കെ നോക്കുകുത്തികളായിരുന്നിട്ടേയള്ള. VGUK മേനോൻ സാറാണെങ്കിൽ വല്ലപ്പോഴുമൊരിക്കൽ അന്വേഷിച്ചു വന്നെങ്കിലായി. പിന്നീട് പോളിസിയുടെയും മറ്റു ഫോമുകളുടെയും ആവശ്യത്തിന് ഓഫീസുകളിൽ നിന്നും രാജീവിനെ നേരിട്ട് വിളിക്കുന്ന സ്ഥിതി വരെയായിരുന്നു, പോളിസികൾ കമ്പ്യൂട്ടറിൽ നിന്നും പ്രിന്റ് ചെയ്തു കൊടുക്കാൻ തുടങ്ങിയ കാലം വരെ.
ഞാനീ പഴം പുരാണമൊക്കെ ഇവിടെ വിളംമ്പാൻ ഒരു പ്രത്യേക കാരണമുണ്ട്. അടുത്ത കാലത്തായി ക്യാന്റീൻ ബോയി രാജീവിനെ റീജിയണൽ ഓഫീസിൽ കാണുകയുണ്ടായി. ഒരു ട്രപ്പീസുകളിക്കാരന്റെ കൂട്ട് കൈയ്യിൽ ചായ ട്രേയുമായി എല്ലാ നിലകളിലും കയറിയിറങ്ങി സന്തോഷവാനായി. ചിലർക്ക് കോഫി, മറ്റ് ചിലർക്ക് കട്ടൻ ചായ, കട്ടൻ കാപ്പി; വേറെ ചിലർക്ക് ഗ്രീൻ ടീ. രാജീവിന് കുറച്ച് തടി കൂടിയിട്ടുണ്ട്, അതുകൊണ്ട് എല്ലാ നിലകളിലും കയറിയിറങ്ങാൻ പഴയത് പോലെ എളുപ്പമാവില്ല, എന്റെ മനസു പറയുന്നു. ഇടക്കൊക്കെ യൂണിയനുകളും, ഓഫീസേഴ്സ് അസോസിയേഷനുമൊക്കെ സംഘടിപ്പിക്കുന്ന ധർണ്ണ റീജിയണൽ ഓഫീസ് അംഗണത്തിൽ നടത്താറുണ്ട്. പങ്കെടുക്കുന്ന അംഗങ്ങൾക്കുള്ള ചായ | കാപ്പി ചിലർക്കൊക്കെ ഉച്ചയൂണ് ഇവയൊക്കെ രാജീവിനെ സമീപിച്ചാൽ റെഡിയാണ്. ഓഫീസേഴ്സിന്റെയൊക്കെ പ്രൊമോഷൻ ലിസ്റ്റ് വരുംമ്പോൾ മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നത് രാജീവാണ്. എനിക്കിതെല്ലാം വളരെ അത്ഭുതമായിട്ടാണ് തോന്നിയിരുന്നത്. ഓഫീസേഴ്സിന്റെ പ്രൊമോഷൻ ലിസ്റ്റ് വരുന്നത് തന്നെ എനിക്ക് നല്ല കലിപ്പായിരുന്നു. അവർക്കൊക്കെ മൂന്നും നാലും വർഷം കൂടുമ്പോൾ പ്രൊമോഷൻ, ഞാനാണെങ്കിൽ വർഷങ്ങളായി ഇരുന്നേടത്തു തന്നെ. മറ്റുള്ളവരുടെ നേട്ടങ്ങളൊക്കെ കണ്ട് സന്തോഷിച്ചല്ലസിക്കാൻ ഞാനത്ര വിശാല മനസ്കനൊന്നുമല്ലന്നേ. ചില സന്ദർഭങ്ങളിൽ കമ്പനി വിട്ട് ഓടി പോകുന്നതിനേപ്പറ്റി വരെ ചന്തിച്ചതായി ഞാനോർമ്മിക്കുന്നു.
കഥ തുടരും ....
അടുത്ത എപ്പിസോഡ് : ചില MSD വിശേഷങ്ങൾ.
Appeal to all our Group Members to help & support Mr.Rajeev, working as Canteen boy in United India, RO Kochi for the last 30 years and more..
പാലത്തിനടിയിലൂടെ ഒരു പാട് വെള്ളം ഒഴുകി പോയി എന്നാൽ രാജീവിന് മാത്രം ഒരു മാറ്റവും ഉണ്ടായില്ല. ചായ ട്രേയുമായി നാലു നിലകളും കയറിയിറങ്ങുന്നു, സന്തോഷവാനായി തന്നെ. പഴയകാല കമ്പനി അധികാരികൾ വിചാരിച്ചാൽ ഒരു PTS/FTS ജോലിയെങ്കിലുo അദ്ദേഹത്തിന് കൊടുക്കാമായിരുന്നു പക്ഷെ എല്ലാവരും പറഞ്ഞ് പറ്റിച്ചു എന്നു വേണമെങ്കിൽ പറയാം, ശ്രമിക്കാനുള്ള മനസ്ഥിതിയുള്ളവർ വന്നപ്പോൾ കാലം കഴിഞ്ഞു പോയിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് പ്രായം 56 കഴിഞ്ഞു, ഏറിയാൽ ഇനിയൊരു 5-6 വർഷം കൂടി ഇപ്പോഴുള്ള ജോലി തുടരാൻ പറ്റിയേക്കും. പിരിയുമ്പോൾ നമുക്കൊക്കെ ലഭിക്കുന്നതുപോലെ പി എഫ്, പെൻഷൻ, ഗ്രാറ്റുവിറ്റി, WS, Commutation ഒന്നുമുണ്ടാവില്ല. 5-6 വർഷം കഴിയുമ്പോഴേക്കും, അദ്ദേഹത്തെ അടുത്തറിയുന്നവരുടെ എണ്ണം കമ്പനിയിൽ വീണ്ടും കുറയും, നമ്മിൽ പലരും കാലയവനികക്കുള്ളിൽ മറഞ്ഞുവെന്നും വരാം.
"സമ്പത്തിന്റെ സാമൂഹ്യ ശാസ്ത്രം"
ഞങ്ങളുടെ പള്ളിയിലെ വികാരിയച്ചനായിരുന്ന പോൾ കല്ലൂക്കാരൻ അച്ചൻ മാസത്തിലൊരിക്കലെങ്കിലും കുർബാന മധ്യേയുള്ള സന്ദേശത്തിൽ ഓർമ്മിപ്പിക്കാറുള്ള "സമ്പത്തിന്റെ സാമൂഹ്യ ശാസ്ത്രം" ഇവിടെ പ്രസക്തമാകുന്നു;
നിങ്ങളുടെ വരുമാനത്തിന്റെ, ഒരു വിഹിതം പ്രതീക്ഷിച്ചു കഴിയുന്ന ഒരു വിഭാഗമുണ്ട് നിങ്ങളുടെ ചുറ്റും, അവരെ കൂടി നിങ്ങൾ പരിഗണിക്കണം, ഓട്ടോക്കാർ, ചെറിയ കച്ചവടക്കാർ, സൈക്കിളിൽ മീൻ വിൽക്കാൻ വരുന്നവർ, ഇവരൊക്കെ നിങ്ങളെ മാത്രം പ്രതീക്ഷിച്ചു കഴിയുന്നവരാണ്. അത് നിങ്ങളുടെ ഔദാര്യമല്ല മറിച്ച് അത് അവരുടെ അവകാശമാണ്. ചുരുക്കിപ്പറഞ്ഞാൽ ഇടക്കൊക്കെ മാളും, സൂപ്പർ മാർക്കറ്റും, യുബറുമൊക്കെ വിട്ടിട്ട് നിങ്ങളെ പ്രതീക്ഷിച്ചു കഴിയുന്ന ഇവരെയൊക്കെ ഒന്ന് പരിഗണിക്കണം. മാത്രമല്ല, ഒരാളെ സഹായിക്കുകയാണേൽ അയാൾ ജീവിച്ചിരിക്കുമ്പോൾ അയാൾ സുബോധത്തോടെയിരിക്കുമ്പോൾ, അയാളുടെ ആവശ്യനേരത്ത് സഹായിക്കണം എന്ന ചിന്തയാണ് ഇങ്ങനെയൊരു ഉദ്യമത്തിന് നമ്മളെ ഇപ്പോൾ പ്രേരിപ്പിക്കുന്നത്.
ഇനി കാര്യത്തിലേക്ക് കടക്കാം.
_______________________________
*ക്യാന്റീൻ ബോയ് രാജീവിന് ഒരു ഗ്രാറ്റുവിറ്റി വിത്ത് ഗ്രാറ്റിറ്റ്യൂഡ് :*
നമ്മുടെ ദീർഘകാലത്തെ ശ്രമഫലമായി റിവിഷൻ യാഥാർത്ഥ്യമാകുന്നു. അരിയേഴ്സ് വരാറായി. പെൻഷനും, പി എഫും, ഗ്രാറ്റുവിറ്റിയും, അരിയേഴ്സുമൊന്നുമില്ലാതെ നമ്മുടെയൊപ്പം, കഴിഞ്ഞ 35 വർഷത്തിൽ കൂടുതലായി യുണൈറ്റഡ് ഇൻഡ്യ റീജിയണൽ ഓഫീസിന്റെ അവിഭാജ്യ ഘടകമായി ജോലി ചെയ്തു വരുന്ന രാജീവിന് നമ്മുടെയെല്ലാം സ്നേഹോപഹാരമായി, ഒരു ഗ്രാറ്റുവിറ്റി തുക സംഘടിപ്പിച്ചു നൽകി കൂടെ നമുക്ക്. യുണൈറ്റഡ് ഇൻഡ്യ റീജിയണൽ ഓഫീസിലെ നമ്മുടെ/ രാജീവിന്റെ സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ പേരിൽ ബാങ്കിൽ ഇതിനായി ഒരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഒരു അത്യാവശ്യ സന്ദർഭം വരുമ്പോഴോ, അദ്ദേഹം ഒരു റിട്ടയർമെന്റ് എടുക്കുമ്പോഴോ മാത്രം എടുക്കുവാൻ തക്ക രീതിയിൽ ഒരു ഫിക്സഡ് ഡെപ്പോസിറ്റായിട്ടായിരിക്കും നമ്മൾ ഈ തുക നൽകുക. അതിന്റെ കസ്റ്റോഡിയനാട്ട് RO യിൽ ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.
UIIC RO യിൽ ധർണ്ണകൾക്കോ, ട്രെയിനിംഗുകൾക്കോ വന്നപ്പോഴെങ്കിലും ഒരു ചായയെങ്കിലും (ഇപ്പോൾ ഉച്ചയൂണും) വാങ്ങി കഴിക്കാത്തവരാരും ഈ ഗ്രൂപ്പിലുണ്ടെന്ന് തോന്നുന്നില്ല. അരിയേഴ്സ് ലഭിക്കുന്ന മുറയ്ക്ക് നമ്മളാൽ കഴിയുന്ന പരമാവധി ധനസഹായം ( കൈയ്യയച്ചുള്ള സഹകരണം പ്രതീക്ഷിക്കുന്നു) താഴെ പറയുന്ന അക്കൗണ്ടിലേക്ക് അയക്കണമെന്ന്, നമ്മുടെ ഇൻഷുറൻസ് കൂട്ടായ്മയുടെ പേരിൽ അഭ്യർത്ഥിക്കുകയാണ്. UPI / Google pay/Phone pe/Paytm എന്നിവ മുഖേന തുക അയക്കാവുന്നതാണ്. Mobile number : 90742 88744, P V RAJEEV. ഇതോടൊപ്പമുള്ള QR Code Scan ചെയ്തും അയക്കാം.
Name : Mr. P V Rajeev
Bank Account No : 11530100217580
Bank : FEDERAL BANK
Branch : ERNAKULAM/SOUTH
IFSC CODE : FDRL0001153
