Monday, October 31, 2022

ക്യാന്റീൻ ബോയ് രാജീവും പട്ടാളം വാസുവും പിന്നെ ഞാനും.

റീജിയണൽ ഓഫീസ് പ്രിന്റിംഗ് പാനലിൽ പത്ത് പതിനഞ്ച് പ്രിന്റർമാർ അന്ന് നിലവിലുണ്ട് , എല്ലാ വിധ പോളിസികളും അന്ന് പ്രത്യേകം പ്രിന്റ് ചെയ്യിക്കുകയാണ്. പേപ്പറിന്റെ GSM(Grams per sq metre) അളക്കുവാനുള്ള മെഷീൻ ഒക്കെ വച്ചാണ് കളി. പ്രിന്റർമാർക്കുള്ള വർക്ക് ഓർഡർ അടിച്ച് ഓഫീസ് നോട്ട് പ്രിപ്പയർ ചെയ്ത് കമ്മറ്റി മെമ്പേഴ്സിന്റെ ഒപ്പ് സംഘടിപ്പിക്കണം.  ശശി ചേട്ടൻ ഒരാഴ്ച കൊണ്ട് അത്യാവശ്യം ജോലിയൊക്കെ പറഞ്ഞു തന്നു , പ്രിന്റർമാരെയൊക്കെ പരിചയപ്പെടുത്തി.

കമ്പനി വക സ്റ്റേഷനറി സെൽ പ്രവർത്തിച്ചിരുന്നത് ജോസ് ട്രസ്റ്റ് ബിൽഡിംഗിലായിരുന്നു. അതേ കെട്ടിടത്തിൽ തന്നെയായിരുന്നു ഡിവിഷൻ 3 പ്രവർത്തിച്ചിരുന്നത്. പാക്കിംഗ് & ഫോർവേർഡിംഗ് ജോലികൾ ചെയ്തിരുന്നത് ക്യാന്റീൻ ബോയിയായിരുന്ന രാജീവ് ആയിരുന്നു. റീജിയണൽ ഓഫീസ് ഡ്രൈവറായിരുന്ന പ്രഭു ചേട്ടന്റെ ബന്ധുവായ രാജീവ് കാന്റീൻ ബോയിയായി വരുന്നത് എങ്ങനെങ്കിലും കമ്പനിയിൽ ജോലിയിൽ കയറിപ്പറ്റാമെന്നുള്ള പ്രതീക്ഷയിലാണെന്നാണ് ഞാൻ മനസിലാക്കിയത്. പട്ടാളത്തിൽ നിന്നും വിരമിച്ചു കമ്പനിയിൽ ചേർന്ന വാസുദേവനായിരുന്നു എനിക്കു സഹായിയായി സ്റ്റേഷനറി സെല്ലിൽ ഉണ്ടായിരുന്നത്. രാജീവ് കഠിനാദ്ധ്വാനിയായ ജോലിക്കാരനായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള ബ്രാഞ്ചോഫീസുകളിലേക്കും, ഡിവിഷനുകളിലേക്കും പോളിസികളും, പ്രൊപോസൽ ഫോമുകളുമെല്ലാം പ്രസ്തുത ഓഫീസുകളിൽ നിന്നും വരുന്ന ഇൻഡന്റുകളുടെ അടിസ്ഥാനത്തിൽ അയച്ചു കൊടുത്തിരുന്നത് രാജീവ് ഒറ്റക്കായിരുന്നു എന്നു വേണമെങ്കിൽ പറയാം. ശനിയും ഞായറും രാത്രിയും പകലുമെന്നില്ലാതെ പാക്കിംഗ് ജോലികൾ ചെയ്ത് വീട്ട് ചിലവുകൾക്കുള്ള തുക സമ്പാതിക്കുകയും ചെയ്തിരുന്നു. (രാജീവിന്റെത് ഒരു കൂട്ടുകുടുംബമാണ്, അംഗബലം കൊണ്ട് ശക്തമായിരുന്നെങ്കിലും വരുമാനം അതിനൊപ്പമുണ്ടായിരുന്നില്ല)
പൊതുവെ മടിയന്മാരായ ഞാനും വാസുവണ്ണനുമൊക്കെ നോക്കുകുത്തികളായിരുന്നിട്ടേയള്ള. VGUK മേനോൻ സാറാണെങ്കിൽ വല്ലപ്പോഴുമൊരിക്കൽ അന്വേഷിച്ചു വന്നെങ്കിലായി. പിന്നീട് പോളിസിയുടെയും മറ്റു ഫോമുകളുടെയും ആവശ്യത്തിന് ഓഫീസുകളിൽ നിന്നും രാജീവിനെ നേരിട്ട് വിളിക്കുന്ന സ്ഥിതി വരെയായിരുന്നു, പോളിസികൾ കമ്പ്യൂട്ടറിൽ നിന്നും പ്രിന്റ് ചെയ്തു കൊടുക്കാൻ തുടങ്ങിയ കാലം വരെ.

ഞാനീ പഴം പുരാണമൊക്കെ ഇവിടെ വിളംമ്പാൻ ഒരു പ്രത്യേക കാരണമുണ്ട്. അടുത്ത കാലത്തായി ക്യാന്റീൻ ബോയി രാജീവിനെ റീജിയണൽ ഓഫീസിൽ കാണുകയുണ്ടായി. ഒരു ട്രപ്പീസുകളിക്കാരന്റെ കൂട്ട് കൈയ്യിൽ ചായ ട്രേയുമായി എല്ലാ നിലകളിലും കയറിയിറങ്ങി സന്തോഷവാനായി. ചിലർക്ക് കോഫി, മറ്റ് ചിലർക്ക് കട്ടൻ ചായ, കട്ടൻ കാപ്പി; വേറെ ചിലർക്ക് ഗ്രീൻ ടീ. രാജീവിന് കുറച്ച് തടി കൂടിയിട്ടുണ്ട്, അതുകൊണ്ട് എല്ലാ നിലകളിലും കയറിയിറങ്ങാൻ പഴയത് പോലെ എളുപ്പമാവില്ല, എന്റെ മനസു പറയുന്നു. ഇടക്കൊക്കെ യൂണിയനുകളും, ഓഫീസേഴ്സ് അസോസിയേഷനുമൊക്കെ സംഘടിപ്പിക്കുന്ന ധർണ്ണ റീജിയണൽ ഓഫീസ് അംഗണത്തിൽ നടത്താറുണ്ട്.  പങ്കെടുക്കുന്ന അംഗങ്ങൾക്കുള്ള ചായ | കാപ്പി ചിലർക്കൊക്കെ ഉച്ചയൂണ് ഇവയൊക്കെ രാജീവിനെ സമീപിച്ചാൽ റെഡിയാണ്. ഓഫീസേഴ്സിന്റെയൊക്കെ പ്രൊമോഷൻ ലിസ്റ്റ് വരുംമ്പോൾ മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നത് രാജീവാണ്. എനിക്കിതെല്ലാം വളരെ അത്ഭുതമായിട്ടാണ് തോന്നിയിരുന്നത്. ഓഫീസേഴ്സിന്റെ പ്രൊമോഷൻ ലിസ്റ്റ് വരുന്നത് തന്നെ എനിക്ക് നല്ല കലിപ്പായിരുന്നു. അവർക്കൊക്കെ മൂന്നും നാലും വർഷം കൂടുമ്പോൾ പ്രൊമോഷൻ, ഞാനാണെങ്കിൽ വർഷങ്ങളായി ഇരുന്നേടത്തു തന്നെ. മറ്റുള്ളവരുടെ നേട്ടങ്ങളൊക്കെ കണ്ട് സന്തോഷിച്ചല്ലസിക്കാൻ ഞാനത്ര വിശാല മനസ്കനൊന്നുമല്ലന്നേ.   ചില സന്ദർഭങ്ങളിൽ കമ്പനി വിട്ട് ഓടി പോകുന്നതിനേപ്പറ്റി വരെ ചന്തിച്ചതായി ഞാനോർമ്മിക്കുന്നു.

കഥ തുടരും ....

അടുത്ത എപ്പിസോഡ് : ചില MSD വിശേഷങ്ങൾ.

Appeal to all our Group Members to help & support Mr.Rajeev, working as Canteen boy in United India, RO Kochi for the last 30 years and more..

പാലത്തിനടിയിലൂടെ ഒരു പാട് വെള്ളം ഒഴുകി പോയി എന്നാൽ രാജീവിന് മാത്രം ഒരു മാറ്റവും ഉണ്ടായില്ല. ചായ ട്രേയുമായി നാലു നിലകളും കയറിയിറങ്ങുന്നു, സന്തോഷവാനായി തന്നെ. പഴയകാല കമ്പനി അധികാരികൾ വിചാരിച്ചാൽ ഒരു PTS/FTS ജോലിയെങ്കിലുo അദ്ദേഹത്തിന് കൊടുക്കാമായിരുന്നു പക്ഷെ എല്ലാവരും പറഞ്ഞ് പറ്റിച്ചു എന്നു വേണമെങ്കിൽ പറയാം, ശ്രമിക്കാനുള്ള മനസ്ഥിതിയുള്ളവർ വന്നപ്പോൾ കാലം കഴിഞ്ഞു പോയിരുന്നു.  ഇപ്പോൾ അദ്ദേഹത്തിന് പ്രായം 56 കഴിഞ്ഞു, ഏറിയാൽ ഇനിയൊരു 5-6 വർഷം കൂടി ഇപ്പോഴുള്ള ജോലി തുടരാൻ പറ്റിയേക്കും. പിരിയുമ്പോൾ നമുക്കൊക്കെ ലഭിക്കുന്നതുപോലെ പി എഫ്, പെൻഷൻ, ഗ്രാറ്റുവിറ്റി, WS, Commutation ഒന്നുമുണ്ടാവില്ല. 5-6 വർഷം കഴിയുമ്പോഴേക്കും, അദ്ദേഹത്തെ അടുത്തറിയുന്നവരുടെ എണ്ണം കമ്പനിയിൽ വീണ്ടും കുറയും, നമ്മിൽ പലരും കാലയവനികക്കുള്ളിൽ മറഞ്ഞുവെന്നും വരാം.

"സമ്പത്തിന്റെ സാമൂഹ്യ ശാസ്ത്രം"

ഞങ്ങളുടെ പള്ളിയിലെ വികാരിയച്ചനായിരുന്ന പോൾ കല്ലൂക്കാരൻ അച്ചൻ മാസത്തിലൊരിക്കലെങ്കിലും കുർബാന മധ്യേയുള്ള സന്ദേശത്തിൽ ഓർമ്മിപ്പിക്കാറുള്ള "സമ്പത്തിന്റെ സാമൂഹ്യ ശാസ്ത്രം" ഇവിടെ പ്രസക്തമാകുന്നു;
നിങ്ങളുടെ വരുമാനത്തിന്റെ, ഒരു വിഹിതം പ്രതീക്ഷിച്ചു കഴിയുന്ന ഒരു വിഭാഗമുണ്ട് നിങ്ങളുടെ ചുറ്റും, അവരെ കൂടി നിങ്ങൾ പരിഗണിക്കണം, ഓട്ടോക്കാർ, ചെറിയ കച്ചവടക്കാർ, സൈക്കിളിൽ മീൻ വിൽക്കാൻ വരുന്നവർ, ഇവരൊക്കെ നിങ്ങളെ മാത്രം പ്രതീക്ഷിച്ചു കഴിയുന്നവരാണ്. അത് നിങ്ങളുടെ ഔദാര്യമല്ല മറിച്ച് അത് അവരുടെ അവകാശമാണ്. ചുരുക്കിപ്പറഞ്ഞാൽ ഇടക്കൊക്കെ മാളും, സൂപ്പർ മാർക്കറ്റും, യുബറുമൊക്കെ വിട്ടിട്ട് നിങ്ങളെ പ്രതീക്ഷിച്ചു കഴിയുന്ന ഇവരെയൊക്കെ ഒന്ന് പരിഗണിക്കണം.  മാത്രമല്ല, ഒരാളെ സഹായിക്കുകയാണേൽ അയാൾ ജീവിച്ചിരിക്കുമ്പോൾ അയാൾ സുബോധത്തോടെയിരിക്കുമ്പോൾ, അയാളുടെ ആവശ്യനേരത്ത് സഹായിക്കണം എന്ന ചിന്തയാണ് ഇങ്ങനെയൊരു ഉദ്യമത്തിന് നമ്മളെ ഇപ്പോൾ പ്രേരിപ്പിക്കുന്നത്.

ഇനി കാര്യത്തിലേക്ക് കടക്കാം.
_______________________________
*ക്യാന്റീൻ ബോയ് രാജീവിന് ഒരു ഗ്രാറ്റുവിറ്റി വിത്ത് ഗ്രാറ്റിറ്റ്യൂഡ് :*

നമ്മുടെ ദീർഘകാലത്തെ ശ്രമഫലമായി റിവിഷൻ യാഥാർത്ഥ്യമാകുന്നു. അരിയേഴ്സ് വരാറായി. പെൻഷനും, പി എഫും, ഗ്രാറ്റുവിറ്റിയും, അരിയേഴ്സുമൊന്നുമില്ലാതെ നമ്മുടെയൊപ്പം, കഴിഞ്ഞ 35 വർഷത്തിൽ കൂടുതലായി യുണൈറ്റഡ് ഇൻഡ്യ റീജിയണൽ ഓഫീസിന്റെ അവിഭാജ്യ ഘടകമായി  ജോലി ചെയ്തു വരുന്ന രാജീവിന് നമ്മുടെയെല്ലാം സ്നേഹോപഹാരമായി, ഒരു ഗ്രാറ്റുവിറ്റി തുക സംഘടിപ്പിച്ചു നൽകി കൂടെ നമുക്ക്.  യുണൈറ്റഡ് ഇൻഡ്യ റീജിയണൽ ഓഫീസിലെ നമ്മുടെ/ രാജീവിന്റെ  സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ പേരിൽ ബാങ്കിൽ ഇതിനായി ഒരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഒരു അത്യാവശ്യ സന്ദർഭം വരുമ്പോഴോ, അദ്ദേഹം ഒരു റിട്ടയർമെന്റ് എടുക്കുമ്പോഴോ മാത്രം എടുക്കുവാൻ തക്ക രീതിയിൽ ഒരു ഫിക്സഡ് ഡെപ്പോസിറ്റായിട്ടായിരിക്കും നമ്മൾ ഈ തുക നൽകുക. അതിന്റെ കസ്റ്റോഡിയനാട്ട് RO യിൽ ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.
UIIC RO യിൽ ധർണ്ണകൾക്കോ, ട്രെയിനിംഗുകൾക്കോ വന്നപ്പോഴെങ്കിലും ഒരു ചായയെങ്കിലും (ഇപ്പോൾ ഉച്ചയൂണും) വാങ്ങി കഴിക്കാത്തവരാരും ഈ ഗ്രൂപ്പിലുണ്ടെന്ന് തോന്നുന്നില്ല. അരിയേഴ്സ് ലഭിക്കുന്ന മുറയ്ക്ക് നമ്മളാൽ കഴിയുന്ന പരമാവധി ധനസഹായം ( കൈയ്യയച്ചുള്ള സഹകരണം പ്രതീക്ഷിക്കുന്നു)  താഴെ പറയുന്ന അക്കൗണ്ടിലേക്ക് അയക്കണമെന്ന്, നമ്മുടെ ഇൻഷുറൻസ് കൂട്ടായ്മയുടെ പേരിൽ അഭ്യർത്ഥിക്കുകയാണ്. UPI / Google pay/Phone pe/Paytm എന്നിവ മുഖേന തുക അയക്കാവുന്നതാണ്. Mobile number : 90742 88744, P V RAJEEV.  ഇതോടൊപ്പമുള്ള QR Code Scan ചെയ്തും അയക്കാം.

Name : Mr. P V Rajeev
Bank Account No : 11530100217580
Bank : FEDERAL BANK
Branch : ERNAKULAM/SOUTH
IFSC CODE : FDRL0001153

Monday, October 24, 2022

1994 RO KOCHI യിലേക്ക് | ഒരു പഴം പുരാണം

1994 ഏപ്രിൽ ആണെന്ന് തോന്നുന്നു, എന്റെ ട്രാൻസ്ഫർ ഓർഡർ എത്തി. സത്യത്തിൽ എന്തിനാണ് ഞാൻ എറണാകുളം എന്ന സിറ്റിയിലേക്ക് ചേക്കേറാൻ തീരുമാനിച്ചതെന്ന് ഇന്നും എനിക്ക് നിശ്ചയമില്ല. ഇത്തിരി ഷെയർ മാർക്കറ്റൊക്കെ തലക്ക് പിടിച്ച സമയം. അന്ന് ഇപ്പോഴത്തേ പോലെ ഓൺലൈനായൊന്നുമല്ല കച്ചവടം. കൊച്ചിൻ സ്റ്റോക് എക്സ്ചേഞ്ചിൽ പോയി ലേലം വിളിച്ചാണ് കച്ചവടം. ഇടക്കൊക്കെ ഞാനും ലീവെടുത്ത് മുവാറ്റുപുഴ നിന്നും കൊച്ചിക്ക് വണ്ടി കയറുമായിരുന്നു. കൊച്ചിയിലെത്തിയാൽ അവസരം കിട്ടുമ്പോഴെല്ലാം ലേലത്തിൽ പങ്കെടുക്കാമെന്നുള്ള രഹസ്യ അജണ്ടയില്ലാതിരുന്നില്ല എന്റെ എറണാകുളം ട്രാൻസ്ഫറിന് . അങ്ങിനെ ഞാൻ മുവാറ്റുപുഴയോട് വിട പറഞ്ഞു. എന്തുകൊണ്ടോ എനിക്ക് മുവാറ്റുപുഴയോട് പ്രത്യേകിച്ച് ഒരു സ്നേഹവും ഇതുവരെ തോന്നിയിട്ടില്ല. ഒരു പക്ഷേ പ്രത്യേകിച്ച് ഒർമ്മിക്കാൻ തക്കതായ ഒന്നും തന്നെ അവിടെ നിന്നും കിട്ടിയില്ലെന്നതാകാം കാരണം. കാക്കനാട് പടമുകളിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വലത്തേക്ക് പാലച്ചുവട് എന്ന സ്ഥലത്തേക്കുള്ള റോഡിൽ സാറ്റലൈറ്റ് ടൗൺഷിപ്പിൽ ഒരു വാടക വീട് തരപ്പെടുത്തി. എന്റെ വീട്ടിലെ ഏറ്റവും മൂത്ത ചേച്ചി അവിടെയാണ് താമസിക്കുന്നത് , പുള്ളിക്കാരി വഴിയാണ് ആ വീട് തരപ്പെട്ടത്. പാലച്ചുവട് നിന്നും എറണാകുളത്തേക്ക് ഇടക്കൊക്കെ ബസുണ്ട്. അതിൽ കയറിപ്പറ്റിയാൽ യുണൈറ്റഡ് ഇൻഡ്യാ റീജിയണൽ ഓഫീസ് ' ശരണ്യ' യുടെ മുൻപിൽ തന്നെ ചെന്നിറങ്ങാം. 

രൂപത്തിലും ഭാവത്തിലും പി.വി.നരസിംഹറാവുവിനെ പോലുണ്ടായിരുന്ന KPF സോളമൻ സാറായിരുന്നു അന്ന് റീജിയണൽ മാനേജർ . ഓഫീസിൽ വച്ചു കണ്ടാലും വെളിയിൽ വച്ചു കണ്ടാലും ചങ്ങാതി നമ്മളെ ഗൗനിക്കില്ല നമ്മള് മൂപ്പരെയും ഗൗനിക്കേണ്ടതില്ല, അതാണ് പുള്ളിക്കാരന്റെ ഒരു ലൈൻ . അതിനാൽ തന്നെ ഞങ്ങള് ആൺ പ്രജകൾക്കൊക്കെ മൂപ്പരെ വലിയ ഇഷ്ടമായിരുന്നു. KC ജോൺ സാറായിരുന്നു ഡെപ്യൂട്ടി മാനേജർ മാർക്കറ്റിംഗ് . ഇന്നത്തെ മാനേജർ തസ്തിക അന്ന് ഡെപ്പ്യൂട്ടി മാനേജരാണ്, ഇരിപ്പിടം ക്യാബിനുള്ളിലാണ്. ഈ അടുത്ത കാലത്ത് നിര്യാതനായ ആന്റണി പല്ലൻ സാറ് പേർസണൽ ഡെപ്പ്യൂട്ടി മാനേജരും TS രാജഗോപാൽ, പത്മനാഭൻ , ജമാൽ പീർ എന്നിവർ ഇതര ഡിപ്പാർട്ടമെന്റുകളുടെ ചുമതലക്കാരുമാണ്. സുന്ദരിയും കുലീനയുമായ ആനി വിന്നിയായിരുന്നു പേർസണൽ അസിസ്റ്റന്റ് മാനേജർ .  പേഴ്സണൽ ഡിപാർട്ട്മെന്റിൽ ആനി വിന്നിയെ കൂടാതെ വലിയ ഒരു താരനിര R സോമനാഥൻ സാറിന്റെ നേതൃത്വത്തിലുണ്ട്. ഹിന്ദി ഓഫീസർ കൂടിയായ ലതാ ആനന്ദ്, M ലേഖ, M ഗീത, ഷൈലജ, B ലളിത, പ്രതീപൻ , വാര്യർ, പിള്ള ചേട്ടൻ അങ്ങനെ.

പ്രിന്റിംഗ് & സ്റ്റേഷനറിയാണ് എനിക്ക് റീജിയണൽ ഓഫീസിൽ ആദ്യമെ ലഭിച്ച ഡിപാർട്ട്മെന്റ്. VGUK Menon ആയിരുന്നു എന്റെ ഓഫീസർ TS രജഗോപാൽ ഡെപ്യൂട്ടി മാനേജരും. ശശിധരമേനോൻ വളരെ അടുക്കും ചിട്ടയോടും കൂടി കാലങ്ങളായി നോക്കിയിരുന്ന വകുപ്പ് . ഇപ്പോൾ കൊല്ലം SDM, KP അശോകൻ അന്ന് അവിടെ അസിസ്റ്റന്റായുണ്ട്. അദ്ദേഹത്തിനെ ചുമതലയേൽപിക്കാനിരുന്ന വകുപ്പായിരുന്നു P &S, എന്നാൽ ഞനെത്തിയതോടെ അശോകൻ സ്കൂട്ടായി. റീജിയണൽ ഓഫീസിൽ അക്കാലത്ത് അസിസ്റ്റന്റുമാരും സീനിയർ അസിസ്റ്റന്റുമാരും, സ്റ്റെനോഗ്രാഫേഴ്സും, സബ് സ്റ്റാഫു മടങ്ങുന്ന ക്ലാസ് 3, 4 ജീവനക്കാരായിരുന്നു ഭൂരിപക്ഷം. KP അശോകനെക്കൂടാതെ MG സന്തോഷ് കുമാർ, PP മോഹനൻ, PT സഹദേവൻ, KG ജോസി, G ജയശ്രീ,  ക്യാഷ്യർ ശാന്തി R മേനോൻ, മീന B നായർ, KK സന്തോഷ് കുമാർ , NB സോമൻ കൂടാതെ അക്കൗണ്ട്സ് ഡിപാർട്ട്മെന്റിൽ ഓഫീസറായി KP മുരളീധരനും, അസിസ്റ്റന്റായി MU ശിവസുന്ദരവും. ഇവരൊക്കെയായിരുന്നു രണ്ടാം നിലയിലെ താരങ്ങൾ . PP മോഹനൻ അന്ന് നാഗനാഥൻ സ്വാമി നയിക്കുന്ന യൂണിയന്റെ ബ്രാഞ്ച് സെക്രട്ടറിയാണ് , MG സന്തോഷ് ഓർഗനൈസിംഗ് സെക്രട്ടറിയും. കണ്ണൻ മേനോൻ നയിക്കുന്ന യൂണിയന്റെ സെക്രട്ടറിയായിരുന്ന സതീഷ് , ജനാർദ്ധനൻ പിന്നെ R സംഗീത, രാജിമോൾ , ശാരദാമണി, KK സോമൻ എന്നിവരെക്കെ മൂന്നാം നിലയിയിലായിരുന്നു. മിക്ക ദിവസങ്ങളിലും മാനേജ്മെന്റും യൂണിയൻ നേതാക്കളുമായുള്ള ചർച്ചകളൊക്കെ പതിവായിരുന്നു. AC ഉണ്ണികൃഷ്ണൻ , ഗ്രേസി പീറ്റർ , ചെറിയാൻ ഇട്ടൂപ്പ് , ബിൽക്വിസ് മുഹമ്മദ് തുടങ്ങിയവരൊക്കെ ഓഫീസർമാരായും അസിസ്റന്റ് മാനേജർമാരായും എന്റെ ഓർമ്മയിലുണ്ട്. അന്ന് ഓഫീസേഴ്സ് അസോസിയേഷനൊന്നും സജീവമായിട്ടില്ല. ഒന്നാം നിലയിൽ MSD (കമ്പ്യൂട്ടർ വിഭാഗം), മാർക്കറ്റിംഗ് എന്നീ ഡിപാർട്ട്മെന്റുകളിലായി RM സെക്രട്ടറി സതിദേവി, ജോൺ സാറിന്റെ ശിഷ്യനായി ജിജിമോൻ P അലക്സ് പിന്നെ റീജിയണൽ ഓഫീസിലെ സുന്ദര മുഖങ്ങളായ RV പൈ, S കൃഷ്ണകുമാർ, ജയകുമാർ എന്നിവരടങ്ങിയ MSD യിൽ ഇവരെ കൂടാതെ VR ശോഭനകുമാരി , പ്രോഗ്രാമർ ബാലകൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു. NS നാരായണൻ പിന്നീട് MSD യിൽ എത്തിയതായും ഓർമ്മിക്കുന്നു. ഒന്ന് രണ്ട് പ്രധാന കക്ഷികളെ വിട്ടു പോയി , മഞ്ജുഷ ; കക്ഷിയായിരുന്നു ടെലിഫോൺ ഓപ്പറേറ്റർ കം റിസപ്ഷൻ കൈകാര്യം ചെയ്തിരുന്നത്. പിന്നെ കൊച്ചു ജോസ് എന്ന് നമ്മൾ വിളിക്കുന്ന ജോസ് പനക്കൽ , RO യിൽ ഓൾ ഇൻ ഓൾ, ട്രെയിനിംഗിനൊക്കെ വന്നിട്ടുള്ളവർക്കറിയാം, ജോസിന്റെയൊരു പ്രധാന്യം.

ഇടവേളകൾ എങ്ങിനെ ആനന്ദ പ്രദമാക്കാം:-   ശരണ്യ ബിൽഡിംഗിൽ ഒന്നാം നിലയിൽ(ഇംഗ്ലീഷിൽ ഗ്രൗണ്ട് ഫ്ലോർ) ക്യാന്റീൻ കൂടാതെ റിക്രിയേഷൻ ക്ളബ്, പിന്നെ ബ്രാഞ്ച് 3, അന്ന് അതിന്റെ മാനേജരായിരുന്നത് S ബഡ്മനാഭൻ സാറായിരുന്നു. നമ്മുടെ  ഓഡിറ്റ് ഗ്രൂപ്പ് അംഗമായിരുന്ന S  കരുണാനിധിയുടെ ജേഷ്ടൻ. ബ്രാഞ്ചോഫീസിൽ അദ്ദേഹത്തേ കൂടാതെ മനോജ്, ലൂക്കാ, നിഷാ ജോർജ് എന്നിവരെയൊക്കെ ഓർമിക്കുന്നു. ഉച്ചയ്ക്ക് 1.30 ന് ഭക്ഷണം കഴിഞ്ഞാൽ ഉടൻ തന്നെ റിക്രിയേഷൻ ക്ളബിലേക്കുള്ള ഓട്ടമാണ്. ചീട്ടുകളി, ക്യാരംസ്, ചെസ്, പിന്നെ ടേബിൾ ടെന്നീസ് ( ഇടവേളകൾ എങ്ങിനെ ആനന്ദപ്രദമാക്കാം). ഞാനും പതിയെ അതിന്റെ ഭാഗമായി, ചീട്ടുകളിയും ചെസും, അറിയാമെങ്കിലും, ഞാൻ ക്യാരംസിലും, ടേബിൾ ടെന്നിസിലുമായി ഒതുങ്ങി. ജയശ്രീയും, മീനയും മാത്രമാണ് ക്ളബിൽ വന്നിരുന്ന മഹിളാമണികൾ. വൈകുന്നേരങ്ങളിൽ 5.30 കഴിഞ്ഞാൽ ക്ളബ് പൂർവ്വാധികം സജീവമായിരുന്നു. ക്ലബിൻ്റെ ബൈലോ പ്രകാരം കമ്പനിയുടെ കൊച്ചി സിറ്റിയിലുള്ള ഇതര ഓഫീസിലുള്ളവർക്കും ക്ളബിൽ മെമ്പർമാരാവാം. അങ്ങിനെ സ്ഥിരമായി ക്ളബിൽ കളിക്കാനായി എത്തിയിരുന്നവരിൽ പ്രധാനിയായിരുന്നു മട്ടാഞ്ചേരി ബാലൻ എന്നറിയപെട്ടിരുന്ന S ബാലകൃഷ്ണൻ.  ചീട്ടുകളിക്കാരുടെ വക മറീന ഹോട്ടലിൽ നിന്നും പഴം പൊരിയോ, ഉഴുന്നുവടയോ പതിവായിരുന്നു. കൂട്ടത്തിൽ ക്യാന്റീനിൽ നിന്നും ചായയും.

AC ഉണ്ണികൃഷ്ണൻ സാറിനെ ഞനിന്നും സ്നേഹത്തോടെയും നന്ദിയോടയും ഓർമ്മിക്കുന്നു. തുറന്ന മനസോടെ കാര്യങ്ങളെ നോക്കി കാണുന്ന ഒരു മാനേജരെ അതിന് മുൻപും അതിന് ശേഷവും എന്റെ കമ്പനിയിൽ ഞാൻ കണ്ടിട്ടില്ല. അദ്ദേഹം പിന്നീട് യുണൈറ്റഡ് ഇൻഡ്യയിലെ സന്തോഷങ്ങളൊക്കെ ഉപേക്ഷിച്ച് അമ്മയുടെ ( മാതാ അമൃതാനന്ദമയി) സന്നിധിയിൽ സന്തോഷം കണ്ടെത്തി. അദ്ദേഹമാണ് ഞങ്ങളെ ടേബിൾ ടെന്നീസ് കളി പഠിപ്പിച്ചത്. S ക്യഷ്ണകുമാർ ആയിരുന്നു അന്ന് റിക്രിയേഷൻ ക്ളബ് സെക്രട്ടറി. ക്യാന്റീൻ നടത്തിപ്പ്, സെന്റോഫ് പാർട്ടികൾ എന്നിവയൊക്കെ നടത്തിയിരുന്നത് റിക്രിയേഷൻ ക്ളബിന്റെ നേതൃത്വത്തിലായിരുന്നു. 1994 ആന്വൽ ഡേ സെലിബ്രേഷൻസ് വിദ്യാ ബവൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയതായി ഞാനോർമ്മിക്കുന്നു. കൃഷ്ണകുമാർ നല്ലൊരു സംഘടകനായിരുന്നു. അന്ന് കൃഷ്ണകുമാർ തന്നെ ഡിറക്റ്റ് ചെയ്ത ഒരു നാടകവും അവതരിപ്പിച്ചതായി ഓർക്കുന്നു.  കൃഷ്ണകുമാർ നല്ല നടനായും തിരഞ്ഞെടുക്കപ്പെട്ടു. ഡോക്ടർ CJ ഫിലിപ്പ് അന്ന് അസിസ്റ്റന്റ് മാനേജരായി റീജിയണൽ ഓഫീസിൽ ഉണ്ടായിരുന്നു, അദ്ദേഹമായിരുന്നു റിക്രിയേഷൻ ക്ളബ് പ്രസിഡന്റ്.

കഥ തുടരും: അടുത്ത എപ്പിേസോഡ് - ക്യാന്റീൻ ബോയ് രാജീവും പട്ടാളം വാസുവും പിന്നെ ഞാനും.

Monday, October 17, 2022

ഒരു യുണൈറ്റഡ് മുവാറ്റുപുഴ ചരിതം.

 യുണൈറ്റഡ് ഇന്ത്യയിൽ 1986 ഡിസംബർ 31 ന് മുവാറ്റുപുഴ ബ്രാഞ്ചോഫീസിലാണ് ഞാൻ ജോയിൻ ചെയ്യുന്നത്.  NP Chacko സാറാണ് സീനിയർ ബ്രാഞ്ച് മാനേജർ. എന്റെ സുഹൃത്ത് തമ്പി കുരുവിളയാണ് അന്ന് അവിടെ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ. അന്നൊക്കെ Scale 1 ഓഫീസേഴ്സിന് Asst Brach Manager എന്ന പദവിയോടെ ബ്രാഞ്ച് ഓഫീസുകളുടെ ഇൻ ചാർജ് പദവി നൽകി വന്നിരുന്നു. VK Vijayakumar, Senior Assistant, PJ George, TP Nirmalakumari, Ramakrishnan (അങ്കമാലി ബ്രാഞ്ച് മാനേജർ രഞ്ചു കൃഷ്ണന്റെ അഛൻ), Sabu TJ എന്നിവരൊക്കെ ഇതര സ്റ്റാഫംഗങ്ങളും. എന്റെെയൊപ്പം ഒരു ഷാലമ്മയും അവിടെ അസിസ്റ്റന്റായി ജോയിൻ ചെയ്തിരുന്നു.   പിന്നെ ഡെവലപ്മെമെന്റ് ഓഫീസർമാർ G Baiju, Ninan P Alex, ET Kunjithomman എന്നിവർ യഥാക്രമം മുവാറ്റുപുഴ , മൂന്നാർ, കോതമംഗലം എന്നീ സ്ഥലങ്ങളിലെ ബിസിനസ് നോക്കി നടത്തിയിരുന്നു. പോളിസി ടൈപ്പ് ചെയ്യുന്ന പണിയായിരുന്നു എനിക്ക് ലഭിച്ചിരുന്ന പ്രധാന ജോലി.

TG Menon സാറ് റീജണൽ മാനേജരായിരിക്കുന്ന കാലം. ചാക്കോ സാറിന് പ്രമോഷൻ, ചാക്കോ സാറിനെ സീനിയർ ഡിവിഷണൽ മാനേജരാക്കി മുവാറ്റുപുഴ ഡിവിഷൻ തുടങ്ങി. ഡിവിഷണൽ ഓഫീസിൽ SV Subramaniam, Joseph Gilbert എന്നിവർ ഓഫീസർമാരായി ഉണ്ടായിരുന്നു. പിന്നീട് KP Raveendran, CV Sivaraman, B Sivaraman എന്നിവരൊക്കെ വന്നതായി ഓർക്കുന്നു.  അതുപോലെ തന്നെ മാലിനി KB, കല, ഗീതാംബിക എന്നിവരൊക്കെ അസിസ്റ്റന്റ് മാരായും 88-89 കാലഘട്ടങ്ങളിൽ അവിടെ ജോലിക്ക് ചേർന്നിരുന്നു. പിന്നീട് ഇപ്പോൾ റീജിയണൽ ഓഫീസ് വിജിലൻസ് ഓഫീസറായ MG Santhosh Kumar, കോഴിക്കോട് SDM ആയി റിട്ടയർ ചെയ്ത MV Nandakumar, ഇപ്പോൾ കാക്കനാട് SDM, ND Gopalakrishnan എന്നിവരൊക്കെ ട്രാൻസ്ഫർ വാങ്ങിയോ, പ്രമോഷനിലോ അവിടെയെത്തിയിരുന്നു. NDG യായിരുന്നു മുവാറ്റുപുഴ DO യിലെ ആദ്യ Stenographer എന്നാണ് എന്റെ ഓർമ്മ. ഇതിനിടയ്ക്ക് VK Vijayakumar Para 13 exam എഴുതി Scale 1 ഓഫീസറായി. നന്ദകുമാറൊക്കെ Para 13 പരീക്ഷയെഴുതുവാനുള്ള പ്രിപ്പറേഷനൊക്കെ തുടങ്ങിയ കാലം. നന്ദകുമാറിന്റെ ജ്യേഷ്ടൻ MV Venugopal യുണൈറ്റഡ് ഇൻഡ്യയിൽ തന്നെ ഓഫീസറാണ്. അദ്ദേഹം കൊല്ലം SDM ആയിരിക്കെ ഹൃദയാഘാതം വന്ന് യുണൈറ്റഡ് ഇൻഡ്യയോടും ഈ ലോകത്തോട് തന്നെയും വിട പറഞ്ഞു. നന്ദകുമാർ ആദ്യം സ്റ്റെനോഗ്രാഫറും പിന്നീട്, പരീക്ഷ പാസായി ജ്യേഷ്ടനേപ്പോലെ തന്നെ ഓഫീസറുമായി .  അന്ന് Para 13 പരീക്ഷ അസിസ്റ്റന്റുമാർക്ക് പെട്ടന്ന് ഓഫീസറാവാനുള്ള മാർഗ്ഗമാണ്, മൂന്ന് ചാൻസേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ അതിന്റെ പേര്  Para 13.2 exam എന്നാണ്, നാല് ചാൻസുണ്ട്. എന്തായാലും നന്ദകുമാറിന്റെയൊക്കെ പ്രചോദനത്തിൽ ഞാനും ഒരു കൈ നോക്കി. Licentiate പരീക്ഷ പോലും പാസാവാൻ പറ്റാത്ത ഞാൻ എട്ടു നിലയിൽ പൊട്ടി ഒരു ചാൻസ് കളഞ്ഞു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അക്കാലത്ത് പത്ത് മക്കളുള്ള എന്റെ കുടുബത്തിലെ പത്താമത്തെ അംഗമായ എന്റെ ഇളയ സഹോദരി സോഫിയെടെ വിവാഹമൊക്കെ കഴിഞ്ഞ സമയം. മുവാറ്റുപുഴക്കടുത്തുള്ള ആവോലി പഞ്ചായത്ത് പ്രസിഡന്റാണ് പുതിയ അളിയൻ. വീട്ടിൽ ഒൻപതാമനായ ഞാനും അമ്മയും മാത്രം. നാട്ടുനടപ്പനുസരിച്ച്   സ്വാഭാവികമായും വിവാഹാലോചനകളൊക്കെ വരുന്ന സമയം. എനിക്കാണെങ്കിൽ കുടുംബ മഹിമക്ക് ഒരു കുറവുമില്ല. കുറവിലങ്ങാട്ടെ അ.പു.ക.കു (അതി പുരാതന കത്തോലിക്കാ കുടുംബം), വീട്ടിലെ ഇതര അംഗങ്ങളൊക്കെ ബാങ്ക് ജോലിക്കാരും റ്റീച്ചർമാരും . 8-10 ഏക്കർ സ്ഥലവും പഴയതാണെങ്കിലും ഒരു വീടും. ആത്മവിശ്വാസത്തിന് ഒരു കുറവും വരേണ്ട കാര്യമില്ല. പക്ഷെ നമ്മുടെ ജോർജ് അച്ചായൻ എനിക്ക് ഒരു സൂചന തന്നിരുന്നു. അച്ചായന്റെ കല്യാണം ചാക്കോ സാറ് പാര വച്ച് മുടക്കിയ കാര്യം. കാര്യമിത്രയേയുള്ളു, പെണ്ണു വീട്ടുകാര് അച്ചായനെപ്പറ്റി ചാക്കോ സാറിന്റെയടുത്ത് അന്വേഷിച്ചു. 'ചെറുക്കൻ കമ്പനിയിൽ ടൈപ്പിസ്റ്റാ' ചാക്കോ സാറിന്റെ നിഷ്കകളങ്കമായ ഉത്തരം അച്ചായന്റെ കല്യാണം മുടക്കി. അപ്പോൾ തന്നെ എനിക്ക് മനസിലായി ഈ അസിസ്റ്റന്റ് | റ്റൈപ്പിസ്റ്റ് പദവി വച്ച് നല്ല ജോലിയുള്ള പെൺകുട്ടികളെയൊന്നും തരപ്പെടില്ല എന്ന്. ഓഫീസറായി പ്രമോഷൻ കിട്ടിയിട്ട് കല്യാണം കഴിക്കാമെന്ന് വച്ചാൽ Licentiate, Associate ബുക്കുകൾ കാണുമ്പേഴേ റിട്ടയർ ചെയ്താലും നടക്കുേേകേലന്ന് മനസ്സു പറയും. പിന്നെ  ഒരു വഴിയേയുള്ളു മുന്നിൽ ലൈനടിച്ച് വീഴിച്ച് കെട്ടുക തന്നെ.
ഹൈസ്കൂളിൽ പഠിക്കുന്ന കാലം തൊട്ടു തന്നെ കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ സ്വന്തം ഫോട്ടോയുമായി ചേർത്തു ഭാവി ജീവിതം സ്വപ്നം കാണുന്ന ശീലമൊക്കെയുണ്ടായിരുന്നു. കൂത്താട്ടുകുളത്തു നിന്നും എല്ലാ ദിവസവും മുവാറ്റുപുഴയിലേക്ക് KSRTC ബസിനായിരുന്നു യാത്ര . അതേ സമയം തന്നെ മുവാറ്റുപുഴ നിർമ്മലാ കോളേജിലേക്കുള്ള സ്റ്റുഡന്റ്സ് ഒൺലി ബസും പിടിക്കും. ആ ബസിൽ സ്ഥിരമായി യാത്ര ചെയ്തിരുന്ന വെളുത്തു മെലിഞ്ഞ ഒരു പെൺകുട്ടി, നമുക്കവളെ ബിന്ദുവെന്ന് തല്ക്കാലം വിളിക്കാം.. അത്യാവശ്യം ലൈനായി എന്ന വിശ്വാസം വന്നപ്പോൾ( വൺ വേ യാണോ ടൂവേയുണ്ടായിരുന്നോ എന്ന് ഇന്നും നിശ്ചയമില്ല ) ഓഫീസിലെ നിർമ്മല ചേച്ചിയെ ഹംസമാക്കി , കുട്ടിയുടെ അമ്മയുടെയടുത്ത് ഒരു പ്രൊപ്പോസൽ വച്ചു. ടീച്ചർ കൂടിയായ എനിക്ക് പിറക്കാതെ പോയ ആ ദുഷ്ട അമ്മായിയമ്മ നിർദ്ദാക്ഷിണ്യം എന്റെ പ്രൊപ്പോസൽ നിരാകരിച്ചു. കാരണം അസിസ്റ്റന്റ് | ടൈപ്പിസ്റ്റ് പോര, എൻജിനീർ , ഡോക്ടർ അല്ലെങ്കിൽ ചുരുങ്ങിയത് ഓഫീസറെങ്കിലുമാണെ ങ്കിലേ അവര് പിടിക്കത്തൊള്ളു  പോലും . അതേ കാലഘട്ടത്തിലാണ് മഴക്ക് വേണ്ടി കാത്തിരിക്കുന്ന വേഴാമ്പലിനേ പോലിരുന്ന എന്റെ മുൻപിലേക്ക് പത്ത് പന്ത്രണ്ട് തരുണീമണികൾ, 1991 ഫെബ്രുവരിയിൽ മുവാറ്റുപുഴ ഡിവിഷനിലും ബ്രാഞ്ചിലുമായി പത്ത് പന്ത്രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും ജോയിൻ ചെയ്തു. ബിന്ദു, സാവിത്രി, രാജശ്രീ, പ്രീത, ശ്രീലത, പ്രസന്ന, രാധാമണി, അനിത, ത്രേസ്യാമ്മ, സുഷമ .... എല്ലാവരുടേയും പേരൊന്നും ഇപ്പോൾ ഓർമ്മിക്കുന്നില്ല എങ്കിലും അതിൽ മിക്കവരുമായും  അത്യാവശ്യം സൗഹൃദം ഞാൻ ഇന്നും നിലനിർത്തുന്നുണ്ട്. അക്കാലത്ത് സ്റ്റാഫ് യൂണിയനുകളുടെ മത്സരം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമാണ്. ഞാൻ സഖാവ് നാഗനാഥൻ  സ്വാമി നയിക്കുന്ന യൂണിയനിൽ അംഗമാണ് , ഇതര യൂണിയൻ കണ്ണൻ മേനോൻ നയിക്കുന്ന  AIEAIA. പുതിയ അംഗങ്ങളെ യൂണിയനിൽ ചേർക്കാനുള്ള ഉത്തരവാധിത്വം സ്വാമി എന്നെ ഏൽപ്പിക്കുന്നു. രോഗി ഇഛിച്ചതും വൈദ്യൻ കൽപിച്ചതും എന്നു പറയും പോലെ ഞാൻ പഴയ കോളേജ് കാമ്പസ് കാലത്തെ ഓർമ്മ പെപടുത്തും  വിധം അരയും തലയും മുറുക്കി രംഗത്തിറങ്ങി. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന് പറയും പോലെ, യൂണിയന് വേണ്ടി പ്രവർത്തിച്ചാൽ ഒത്താൽ ഒരു ലൈനും കൂടി തരപ്പെടുത്താം എന്ന എന്റെ ദുരുദ്ദേശം പക്ഷെ നടന്നില്ല. എന്നാൽ  രണ്ടുപേരൊഴികെ മറ്റെല്ലാവരും നാഗനാദൻ സ്വാമി നയിക്കുന്ന യൂണിയനിൽ ചേർന്നു. നസ്രാണികളുടെയിടയിൽ നിന്നും ജോലിയുള്ള ഒരു പെൺകൊച്ചിനെ തരപ്പെടുത്താൻ എളുപ്പമല്ല എന്ന എന്റെ അമ്മയുടെ ഉപദേശം സ്വീകരിച്ച് വീട്ടുകാര് കൊണ്ടു വന്ന ഒരു പെൺകുട്ടിയുമായി എന്റെ വിവാഹമുറപ്പിച്ചു.  സുന്ദരിയായ ഒരു പെൺകുട്ടിയെ പ്രണയിച്ച് കല്യാണം കഴിക്കണമെന്നുള്ള എന്റെ വർഷങ്ങളായുള്ള ആഗ്രഹമെക്കെ ഉപേ ക്ഷിച്ചു സമുദായവും മതവുമെക്കെ കണ്ടുപിടിച്ച സകല തെണ്ടികളേയും ശപിച്ച് എറണാകുളത്തിന് സ്കൂട്ടാവാൻ തീരുമാനിച്ചു. എറണാകുളത്തിനുള്ള ട്രാൻസ്ഫർ ആപ്ലിക്കേഷനും സമർപിച്ചു.
NB: മുവാറ്റുപുഴ ചരിതം മുഴുവനും എഴുതണമെങ്കിൽ അതിന് ഒരു എപ്പിേസോഡ് മതിയാവില്ല. പിന്നീടാവാം.
അടുത്ത എപ്പിേസോഡ് : 1994 RO Kochi-യിലേക്ക് .