യുണൈറ്റഡ് ഇന്ത്യയിൽ 1986 ഡിസംബർ 31 ന് മുവാറ്റുപുഴ ബ്രാഞ്ചോഫീസിലാണ് ഞാൻ ജോയിൻ ചെയ്യുന്നത്. NP Chacko സാറാണ് സീനിയർ ബ്രാഞ്ച് മാനേജർ. എന്റെ സുഹൃത്ത് തമ്പി കുരുവിളയാണ് അന്ന് അവിടെ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ. അന്നൊക്കെ Scale 1 ഓഫീസേഴ്സിന് Asst Brach Manager എന്ന പദവിയോടെ ബ്രാഞ്ച് ഓഫീസുകളുടെ ഇൻ ചാർജ് പദവി നൽകി വന്നിരുന്നു. VK Vijayakumar, Senior Assistant, PJ George, TP Nirmalakumari, Ramakrishnan (അങ്കമാലി ബ്രാഞ്ച് മാനേജർ രഞ്ചു കൃഷ്ണന്റെ അഛൻ), Sabu TJ എന്നിവരൊക്കെ ഇതര സ്റ്റാഫംഗങ്ങളും. എന്റെെയൊപ്പം ഒരു ഷാലമ്മയും അവിടെ അസിസ്റ്റന്റായി ജോയിൻ ചെയ്തിരുന്നു. പിന്നെ ഡെവലപ്മെമെന്റ് ഓഫീസർമാർ G Baiju, Ninan P Alex, ET Kunjithomman എന്നിവർ യഥാക്രമം മുവാറ്റുപുഴ , മൂന്നാർ, കോതമംഗലം എന്നീ സ്ഥലങ്ങളിലെ ബിസിനസ് നോക്കി നടത്തിയിരുന്നു. പോളിസി ടൈപ്പ് ചെയ്യുന്ന പണിയായിരുന്നു എനിക്ക് ലഭിച്ചിരുന്ന പ്രധാന ജോലി.
Monday, October 17, 2022
ഒരു യുണൈറ്റഡ് മുവാറ്റുപുഴ ചരിതം.
TG Menon സാറ് റീജണൽ മാനേജരായിരിക്കുന്ന കാലം. ചാക്കോ സാറിന് പ്രമോഷൻ, ചാക്കോ സാറിനെ സീനിയർ ഡിവിഷണൽ മാനേജരാക്കി മുവാറ്റുപുഴ ഡിവിഷൻ തുടങ്ങി. ഡിവിഷണൽ ഓഫീസിൽ SV Subramaniam, Joseph Gilbert എന്നിവർ ഓഫീസർമാരായി ഉണ്ടായിരുന്നു. പിന്നീട് KP Raveendran, CV Sivaraman, B Sivaraman എന്നിവരൊക്കെ വന്നതായി ഓർക്കുന്നു. അതുപോലെ തന്നെ മാലിനി KB, കല, ഗീതാംബിക എന്നിവരൊക്കെ അസിസ്റ്റന്റ് മാരായും 88-89 കാലഘട്ടങ്ങളിൽ അവിടെ ജോലിക്ക് ചേർന്നിരുന്നു. പിന്നീട് ഇപ്പോൾ റീജിയണൽ ഓഫീസ് വിജിലൻസ് ഓഫീസറായ MG Santhosh Kumar, കോഴിക്കോട് SDM ആയി റിട്ടയർ ചെയ്ത MV Nandakumar, ഇപ്പോൾ കാക്കനാട് SDM, ND Gopalakrishnan എന്നിവരൊക്കെ ട്രാൻസ്ഫർ വാങ്ങിയോ, പ്രമോഷനിലോ അവിടെയെത്തിയിരുന്നു. NDG യായിരുന്നു മുവാറ്റുപുഴ DO യിലെ ആദ്യ Stenographer എന്നാണ് എന്റെ ഓർമ്മ. ഇതിനിടയ്ക്ക് VK Vijayakumar Para 13 exam എഴുതി Scale 1 ഓഫീസറായി. നന്ദകുമാറൊക്കെ Para 13 പരീക്ഷയെഴുതുവാനുള്ള പ്രിപ്പറേഷനൊക്കെ തുടങ്ങിയ കാലം. നന്ദകുമാറിന്റെ ജ്യേഷ്ടൻ MV Venugopal യുണൈറ്റഡ് ഇൻഡ്യയിൽ തന്നെ ഓഫീസറാണ്. അദ്ദേഹം കൊല്ലം SDM ആയിരിക്കെ ഹൃദയാഘാതം വന്ന് യുണൈറ്റഡ് ഇൻഡ്യയോടും ഈ ലോകത്തോട് തന്നെയും വിട പറഞ്ഞു. നന്ദകുമാർ ആദ്യം സ്റ്റെനോഗ്രാഫറും പിന്നീട്, പരീക്ഷ പാസായി ജ്യേഷ്ടനേപ്പോലെ തന്നെ ഓഫീസറുമായി . അന്ന് Para 13 പരീക്ഷ അസിസ്റ്റന്റുമാർക്ക് പെട്ടന്ന് ഓഫീസറാവാനുള്ള മാർഗ്ഗമാണ്, മൂന്ന് ചാൻസേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ അതിന്റെ പേര് Para 13.2 exam എന്നാണ്, നാല് ചാൻസുണ്ട്. എന്തായാലും നന്ദകുമാറിന്റെയൊക്കെ പ്രചോദനത്തിൽ ഞാനും ഒരു കൈ നോക്കി. Licentiate പരീക്ഷ പോലും പാസാവാൻ പറ്റാത്ത ഞാൻ എട്ടു നിലയിൽ പൊട്ടി ഒരു ചാൻസ് കളഞ്ഞു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അക്കാലത്ത് പത്ത് മക്കളുള്ള എന്റെ കുടുബത്തിലെ പത്താമത്തെ അംഗമായ എന്റെ ഇളയ സഹോദരി സോഫിയെടെ വിവാഹമൊക്കെ കഴിഞ്ഞ സമയം. മുവാറ്റുപുഴക്കടുത്തുള്ള ആവോലി പഞ്ചായത്ത് പ്രസിഡന്റാണ് പുതിയ അളിയൻ. വീട്ടിൽ ഒൻപതാമനായ ഞാനും അമ്മയും മാത്രം. നാട്ടുനടപ്പനുസരിച്ച് സ്വാഭാവികമായും വിവാഹാലോചനകളൊക്കെ വരുന്ന സമയം. എനിക്കാണെങ്കിൽ കുടുംബ മഹിമക്ക് ഒരു കുറവുമില്ല. കുറവിലങ്ങാട്ടെ അ.പു.ക.കു (അതി പുരാതന കത്തോലിക്കാ കുടുംബം), വീട്ടിലെ ഇതര അംഗങ്ങളൊക്കെ ബാങ്ക് ജോലിക്കാരും റ്റീച്ചർമാരും . 8-10 ഏക്കർ സ്ഥലവും പഴയതാണെങ്കിലും ഒരു വീടും. ആത്മവിശ്വാസത്തിന് ഒരു കുറവും വരേണ്ട കാര്യമില്ല. പക്ഷെ നമ്മുടെ ജോർജ് അച്ചായൻ എനിക്ക് ഒരു സൂചന തന്നിരുന്നു. അച്ചായന്റെ കല്യാണം ചാക്കോ സാറ് പാര വച്ച് മുടക്കിയ കാര്യം. കാര്യമിത്രയേയുള്ളു, പെണ്ണു വീട്ടുകാര് അച്ചായനെപ്പറ്റി ചാക്കോ സാറിന്റെയടുത്ത് അന്വേഷിച്ചു. 'ചെറുക്കൻ കമ്പനിയിൽ ടൈപ്പിസ്റ്റാ' ചാക്കോ സാറിന്റെ നിഷ്കകളങ്കമായ ഉത്തരം അച്ചായന്റെ കല്യാണം മുടക്കി. അപ്പോൾ തന്നെ എനിക്ക് മനസിലായി ഈ അസിസ്റ്റന്റ് | റ്റൈപ്പിസ്റ്റ് പദവി വച്ച് നല്ല ജോലിയുള്ള പെൺകുട്ടികളെയൊന്നും തരപ്പെടില്ല എന്ന്. ഓഫീസറായി പ്രമോഷൻ കിട്ടിയിട്ട് കല്യാണം കഴിക്കാമെന്ന് വച്ചാൽ Licentiate, Associate ബുക്കുകൾ കാണുമ്പേഴേ റിട്ടയർ ചെയ്താലും നടക്കുേേകേലന്ന് മനസ്സു പറയും. പിന്നെ ഒരു വഴിയേയുള്ളു മുന്നിൽ ലൈനടിച്ച് വീഴിച്ച് കെട്ടുക തന്നെ.
ഹൈസ്കൂളിൽ പഠിക്കുന്ന കാലം തൊട്ടു തന്നെ കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ സ്വന്തം ഫോട്ടോയുമായി ചേർത്തു ഭാവി ജീവിതം സ്വപ്നം കാണുന്ന ശീലമൊക്കെയുണ്ടായിരുന്നു. കൂത്താട്ടുകുളത്തു നിന്നും എല്ലാ ദിവസവും മുവാറ്റുപുഴയിലേക്ക് KSRTC ബസിനായിരുന്നു യാത്ര . അതേ സമയം തന്നെ മുവാറ്റുപുഴ നിർമ്മലാ കോളേജിലേക്കുള്ള സ്റ്റുഡന്റ്സ് ഒൺലി ബസും പിടിക്കും. ആ ബസിൽ സ്ഥിരമായി യാത്ര ചെയ്തിരുന്ന വെളുത്തു മെലിഞ്ഞ ഒരു പെൺകുട്ടി, നമുക്കവളെ ബിന്ദുവെന്ന് തല്ക്കാലം വിളിക്കാം.. അത്യാവശ്യം ലൈനായി എന്ന വിശ്വാസം വന്നപ്പോൾ( വൺ വേ യാണോ ടൂവേയുണ്ടായിരുന്നോ എന്ന് ഇന്നും നിശ്ചയമില്ല ) ഓഫീസിലെ നിർമ്മല ചേച്ചിയെ ഹംസമാക്കി , കുട്ടിയുടെ അമ്മയുടെയടുത്ത് ഒരു പ്രൊപ്പോസൽ വച്ചു. ടീച്ചർ കൂടിയായ എനിക്ക് പിറക്കാതെ പോയ ആ ദുഷ്ട അമ്മായിയമ്മ നിർദ്ദാക്ഷിണ്യം എന്റെ പ്രൊപ്പോസൽ നിരാകരിച്ചു. കാരണം അസിസ്റ്റന്റ് | ടൈപ്പിസ്റ്റ് പോര, എൻജിനീർ , ഡോക്ടർ അല്ലെങ്കിൽ ചുരുങ്ങിയത് ഓഫീസറെങ്കിലുമാണെ ങ്കിലേ അവര് പിടിക്കത്തൊള്ളു പോലും . അതേ കാലഘട്ടത്തിലാണ് മഴക്ക് വേണ്ടി കാത്തിരിക്കുന്ന വേഴാമ്പലിനേ പോലിരുന്ന എന്റെ മുൻപിലേക്ക് പത്ത് പന്ത്രണ്ട് തരുണീമണികൾ, 1991 ഫെബ്രുവരിയിൽ മുവാറ്റുപുഴ ഡിവിഷനിലും ബ്രാഞ്ചിലുമായി പത്ത് പന്ത്രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും ജോയിൻ ചെയ്തു. ബിന്ദു, സാവിത്രി, രാജശ്രീ, പ്രീത, ശ്രീലത, പ്രസന്ന, രാധാമണി, അനിത, ത്രേസ്യാമ്മ, സുഷമ .... എല്ലാവരുടേയും പേരൊന്നും ഇപ്പോൾ ഓർമ്മിക്കുന്നില്ല എങ്കിലും അതിൽ മിക്കവരുമായും അത്യാവശ്യം സൗഹൃദം ഞാൻ ഇന്നും നിലനിർത്തുന്നുണ്ട്. അക്കാലത്ത് സ്റ്റാഫ് യൂണിയനുകളുടെ മത്സരം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമാണ്. ഞാൻ സഖാവ് നാഗനാഥൻ സ്വാമി നയിക്കുന്ന യൂണിയനിൽ അംഗമാണ് , ഇതര യൂണിയൻ കണ്ണൻ മേനോൻ നയിക്കുന്ന AIEAIA. പുതിയ അംഗങ്ങളെ യൂണിയനിൽ ചേർക്കാനുള്ള ഉത്തരവാധിത്വം സ്വാമി എന്നെ ഏൽപ്പിക്കുന്നു. രോഗി ഇഛിച്ചതും വൈദ്യൻ കൽപിച്ചതും എന്നു പറയും പോലെ ഞാൻ പഴയ കോളേജ് കാമ്പസ് കാലത്തെ ഓർമ്മ പെപടുത്തും വിധം അരയും തലയും മുറുക്കി രംഗത്തിറങ്ങി. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന് പറയും പോലെ, യൂണിയന് വേണ്ടി പ്രവർത്തിച്ചാൽ ഒത്താൽ ഒരു ലൈനും കൂടി തരപ്പെടുത്താം എന്ന എന്റെ ദുരുദ്ദേശം പക്ഷെ നടന്നില്ല. എന്നാൽ രണ്ടുപേരൊഴികെ മറ്റെല്ലാവരും നാഗനാദൻ സ്വാമി നയിക്കുന്ന യൂണിയനിൽ ചേർന്നു. നസ്രാണികളുടെയിടയിൽ നിന്നും ജോലിയുള്ള ഒരു പെൺകൊച്ചിനെ തരപ്പെടുത്താൻ എളുപ്പമല്ല എന്ന എന്റെ അമ്മയുടെ ഉപദേശം സ്വീകരിച്ച് വീട്ടുകാര് കൊണ്ടു വന്ന ഒരു പെൺകുട്ടിയുമായി എന്റെ വിവാഹമുറപ്പിച്ചു. സുന്ദരിയായ ഒരു പെൺകുട്ടിയെ പ്രണയിച്ച് കല്യാണം കഴിക്കണമെന്നുള്ള എന്റെ വർഷങ്ങളായുള്ള ആഗ്രഹമെക്കെ ഉപേ ക്ഷിച്ചു സമുദായവും മതവുമെക്കെ കണ്ടുപിടിച്ച സകല തെണ്ടികളേയും ശപിച്ച് എറണാകുളത്തിന് സ്കൂട്ടാവാൻ തീരുമാനിച്ചു. എറണാകുളത്തിനുള്ള ട്രാൻസ്ഫർ ആപ്ലിക്കേഷനും സമർപിച്ചു.
NB: മുവാറ്റുപുഴ ചരിതം മുഴുവനും എഴുതണമെങ്കിൽ അതിന് ഒരു എപ്പിേസോഡ് മതിയാവില്ല. പിന്നീടാവാം.
അടുത്ത എപ്പിേസോഡ് : 1994 RO Kochi-യിലേക്ക് .
Subscribe to:
Post Comments (Atom)

Good Start 👍
ReplyDelete